കാഴ്ചപാട് ദൌതൃം
കേരളത്തിന്റെ സുസ്ഥിര വികസനമാണ് പതിനാലാം
പഞ്ചവത്സര പദ്ധതി വിഭാവനം ചെയ്യുന്നത്. സാമൂഹ്യ
വികസനരംഗത്ത് കേരളം ആർജ്ജിച്ചിട്ടുള്ള നേട്ടങ്ങൾ
വർദ്ധിപ്പിക്കുന്നതിന് സുസ്ഥിരമായ സാമ്പത്തിക വളർച്ച
ഉറപ്പാക്കേണ്ടതുണ്ട്. എല്ലാവരുടെയും മൗലിക
അധികാരങ്ങളുടെ സംരക്ഷണം, സമഗ്രമായ സാമൂഹിക സുരക്ഷ,
ദാരിദ്ര്യത്തിൽ നിന്നുള്ള പൂർണ്ണമായ മോചനം, ഉയർന്ന ഗുണനിലവാരമുള്ള
പശ്ചാത്തല സൗകര്യങ്ങൾ എല്ലാ വികസന മേഖലകളിലും, ആധുനികവും,
പരിസ്ഥിതി സൗഹൃദവുമായ സാങ്കേതിക വിദ്യകളുടെ ഉപയോഗം
മാലിന്യനിർമ്മാർജ്ജനം, തൊഴിൽ ഉപജീവന സുരക്ഷ എന്നിവ പ്രധാനപ്പെട്ട
വികസന ലക്ഷ്യത്തിൽ ഉൾപ്പെടുന്നു. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ
രജത ജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ മലയിൻകീഴ്
ഗ്രാമപഞ്ചായത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനത്തിന് വേണ്ടി
തയ്യാറാക്കിയ വികസനരേഖയ്ക്ക് എല്ലാവിധ ആശംസകളും അർപ്പിക്കുന്നു.